പാളയം മുസ്ലിം ജമാഅത്ത് തിരുവനന്തപുരം

ഇസ്‌ലാമിക സാഹോദര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും മഹദ്മാതൃകയാണ് തിരുവനന്തപുരം പാളയം ജുമാ മസ്ജിദ്. ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം സാമൂഹിക ജീവിതത്തെ പോഷിപ്പിക്കുന്നതില്‍ ക്രിയാത്മക സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മസ്ജിദ്, തിരുവിതാംകൂറിലെ ആധുനിക ഇസ്‌ലാമിക നവജാഗരണത്തില്‍ അനല്‍പമായ പങ്കുവഹിക്കുന്നു. അറിവും വിവേകവും വിശാല വീക്ഷണവും സന്മനസ്സും പക്വമായ നേതൃത്വവുമുണ്ടെങ്കില്‍ അഭിപ്രായാന്തരങ്ങള്‍ക്കിടയിലും മുസ്‌ലിം സമൂഹത്തിന് ഒരുമിച്ചുനില്‍ക്കാന്‍ കഴിയുമെന്നതിന്റെ അനുഭവസാക്ഷ്യമാണ് പാളയം ജുമാ മസ്ജിദ്.

" നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ. "

- അൽബഖറ (2:163) -